Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : J.B. Koshy Commission

Wayanad

ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണം: എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം

ക​ൽ​പ്പ​റ്റ: ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളു​ടെ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ക​ൽ​പ്പ​റ്റ എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ സം​സ്ഥാ​ന കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന് ക​ൽ​പ്പ​റ്റ സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ ദേ​വാ​ല​യ ഓ​ഫീ​സി​ൽ നി​വേ​ദ​നം ന​ൽ​കി.

നി​വേ​ദ​ക സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​താ​യി ക​ൽ​പ്പ​റ്റ എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം വൈ​സ് ചെ​യ​ർ​മാ​ൻ ഫാ. ​റോ​യി വ​ലി​യ​പ​റ​ന്പി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​കെ. ജേ​ക്ക​ബ്, ഫാ. ​ജോ​മി​ൻ നാ​ക്കു​ഴി​കാ​ട്ടി​ൽ, സി​സ്റ്റ​ർ ലൂ​സി​യ, ഫോ​റം ഭാ​ര​വാ​ഹി​കാ​യ ജോ​ണി പാ​റ്റാ​നി, കെ.​ഐ. വ​ർ​ഗീ​സ്, ഇ.​വി. ഏ​ബ്ര​ഹാം, ജോ​സ​ഫ് പ്ലാ​റ്റോ, ജോ​സ് മാ​ത്യു, കെ.​വി. സ​ണ്ണി, ഇ.​എം. ജോ​ണ്‍, അ​നി​ൽ പ​ള്ള​ത്ത്, സ​ന്തോ​ഷ് ചേ​രി​യം​പു​റ​ത്ത്, തോ​മ​സ് പു​ന്ന​ത്താ​നി​യി​ൽ, ഡി​ന്‍റോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ ശി​​​​​പാ​​​​​ർ​​​​​ശ; സം​സ്ഥാ​ന സ​ർ​വീ​സി​ലു​ള്ള​വ​രു​ടെ ജാ​തി തി​രി​ച്ച് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​വീ​​​​​സി​​​​​ലു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ ജാ​​​​​തി തി​​​​​രി​​​​​ച്ചു​​​​​ള്ള ലി​​​​​സ്റ്റ് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ ശി​​​​​പാ​​​​​ർ​​​​​ശ. സ​​​​​ർ​​​​​ക്കാ​​​​​ർ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളി​​​​​ലെ എ​​​​​ല്ലാ താ​​​​​ത്കാ​​​​​ലി​​​​​ക നി​​​​​യ​​​​​മ​​​​​ന​​​​​വും എം​​​​​പ്ലോ​​​​​യ്മെ​​​​​ന്‍റ് എ​​​​​ക്സ്ചേ​​​​​ഞ്ചു​​​​​ക​​​​​ൾ വ​​​​​ഴി സം​​​​​വ​​​​​ര​​​​​ണം പാ​​​​​ലി​​​​​ച്ചു ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും ക​​​​​മ്മീ​​​​​ഷ​​​​​ൻ ശി​​​​​പാ​​​​​ർ​​​​​ശ ചെ​​​​​യ്തു.

പ​​​​​ര​​​​​ന്പ​​​​​രാ​​​​​ഗ​​​​​ത തോ​​​​​ട്ട​​​​​വി​​​​​ള​​​​​ക​​​​​ളാ​​​​​യ റ​​​​​ബ​​​​​ർ, തേ​​​​​യി​​​​​ല, കാ​​​​​പ്പി, കൊ​​​​​ക്കോ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ വി​​​​​ല​​​​​യി​​​​​ടി​​​​​വു മൂ​​​​​ലം ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന ദു​​​​​രി​​​​​ത​​​​​ത്തി​​​​​നു പ​​​​​രി​​​​​ഹാ​​​​​രം കാ​​​​​ണാ​​​​​ൻ മാ​​​​​വ്, പ്ലാ​​​​​വ്, സ​​​​​പ്പോ​​​​​ട്ട, റ​​​​​ംബൂട്ടാ​​​​​ൻ, മാ​​​​​ങ്കോ​​​​​സ്റ്റീ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ ഫ​​​​​ല​​​​​വൃ​​​​​ക്ഷ​​​​​ങ്ങ​​​​​ളെക്കൂ​​​​​ടി തോ​​​​​ട്ട​​​​​വി​​​​​ള​​​​​ക​​​​​ളാ​​​​​യി അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ ശി​​​​​പാ​​​​​ർ​​​​​ശ ചെ​​​​​യ്തു.

മ​​​​​റ്റു പ്ര​​​​​ധാ​​​​​ന നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ

  • മ​​​​​ല​​​​​യോ​​​​​ര പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും തീ​​​​​ര​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ലാ​​​​​യി താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും ഉ​​​​​ന്ന​​​​​തവി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും തൊ​​​​​ഴി​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​ന കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളും ഉ​​​​​ണ്ടാ​​​​​ക​​​​​ണം.
  • എ​​​​​ൻ​​​​​ജി​​​​​നിയ​​​​​റിം​​​​​ഗ്, മെ​​​​​ഡി​​​​​സി​​​​​ൻ, സി​​​​​വി​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യ്ക്കു​​​​​ള്ള പ​​​​​രി​​​​​ശീ​​​​​ല​​​​​ന കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളും ഉ​​​​​പ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളും ക്രൈ​​​​​സ്ത​​​​​വ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ലാ​​​​​യു​​​​​ള്ള മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ സ്ഥാ​​​​​പി​​​​​ക്ക​​​​​ണം.
  • ഇ​​​​​ത്ത​​​​​രം കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ എ​​​​​ല്ലാ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും ഒ​​​​​രു​​​​​പോ​​​​​ലെ പ്രാ​​​​​പ്യ​​​​​വും സൗ​​​​​ക​​​​​ര്യ​​​​​പ്ര​​​​​ദ​​​​​വു​​​​​മാ​​​​​യ ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്ക​​​​​ണം.
  • എ​​​​​യ്ഡ​​​​​ഡ് സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ ശ​​​​​ന്പ​​​​​ളം ഒ​​​​​ഴി​​​​​കെയുള്ള ചെ​​​​​ല​​​​​വു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി ഒ​​​​​രു തു​​​​​ക സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ൽ​​​​​ക​​​​​ണം.
  • അ​​​​​ധ്യാ​​​​​പ​​​​​ക നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള യോ​​​​​ഗ്യ​​​​​താ പ​​​​​രീ​​​​​ക്ഷ പാ​​​​​സാ​​​​​കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള മാ​​​​​ർ​​​​​ക്ക് എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും തു​​​​​ല്യ​​​​​മാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.
  • സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കു കു​​​​​റ​​​​​ഞ്ഞ മാ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ഗ​​​​​ണ​​​​​ന ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​തി​​​​​ല്ല.
  • ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ക​​​​​രി​​​​​യ​​​​​ർ സ്റ്റ​​​​​ഡീ​​​​​സ് ആ​​​​​ൻ​​​​​ഡ് റി​​​​​സ​​​​​ർ​​​​​ച്ചി​​​​​ന്‍റെ മ​​​​​ല​​​​​പ്പു​​​​​റ​​​​​ത്തു​​​​​ള്ള പ​​​​​ഠ​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ 50 ശ​​​​​ത​​​​​മാ​​​​​നം സീ​​​​​റ്റ് മു​​​​​സ്‌​​​​​ലിം​​​​​ക​​​​​ൾ​​​​​ക്കു മാ​​​​​റ്റിവ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു. ക്രി​​​​​സ്ത്യാ​​​​​നി​​​​​ക​​​​​ൾ​​​​​ക്കും മ​​​​​റ്റു സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും ഒ​​​​​രു സീ​​​​​റ്റ് പോ​​​​​ലും നീ​​​​​ക്കിവ​​​​​ച്ചി​​​​​ട്ടി​​​​​ല്ല. മ​​​​​ത​​​​​ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കുവേ​​​​​ണ്ടി​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ മു​​​​​സ്‌​​​​​ലിം​​​​​ക​​​​​ളെ മാ​​​​​ത്ര​​​​​മ​​​​​ല്ല, എ​​​​​ല്ലാ അം​​​​​ഗീ​​​​​കൃ​​​​​ത ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ളെ​​​​​യും ഒ​​​​​രു​​​​​പോ​​​​​ലെ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​ണം. എ​​​​​ട​​​​​ത്വ കേ​​​​​ന്ദ്ര​​​​​മാ​​​​​യി പ​​​​​രി​​​​​ശീ​​​​​ല​​​​​നകേ​​​​​ന്ദ്രം ആ​​​​​രം​​​​​ഭി​​​​​ക്ക​​​​​ണം.
  • സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ൾ സ്ഥാ​പി​ച്ചി​ക്കു​ന്ന​തി​ലു​ള്ള അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം. ഇ​ടു​ക്കി, തി​രു​വ​ല്ല അ​ല്ലെ​ങ്കി​ൽ ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ൾ തു​റ​ക്ക​ണം.
  • ജി​​​​​ല്ലാ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ മീ​​​​​ൻ​​​​​സ് കം ​​​​​മെ​​​​​രി​​​​​റ്റ് സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പു​​​​​ക​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്പോ​​​​​ൾ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ജ​​​​​ന​​​​​സം​​​​​ഖ്യാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ന​​​​​ൽ​​​​​ക​​​​​ണം.
  • വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ പ്ര​​​​​വേ​​​​​ശ​​​​​ന​​​​​ത്തി​​​​​ൽ ക​​​​​മ്യൂ​​​​​ണി​​​​​റ്റി ക്വാ​​​​​ട്ട കൂ​​​​​ടാ​​​​​തെ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് ക്വാ​​​​​ട്ട​​​​​യും വേ​​​​​ണം. ഏ​​​​​തു വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​ണോ സ്ഥാ​​​​​പ​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത് ആ ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു പ്ര​​​​​വേ​​​​​ശ​​​​​നം ന​​​​​ൽ​​​​​കാ​​​​​ൻ ഇ​​​​​ത് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്.
  • ഇ​​​​​ഡ​​​​​ബ്ല്യു​​​​​എ​​​​​സ്, ന്യൂ​​​​​ന​​​​​പ​​​​​ക്ഷ സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പി​​​​​നു​​​​​ള്ള വ​​​​​രു​​​​​മാ​​​​​നപ​​​​​രി​​​​​ധി ര​​​​​ണ്ടു ല​​​​​ക്ഷ​​​​​മാ​​​​​ക്കി ഏ​​​​​കീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം. സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പ് തു​​​​​ക​​​​​യും ഏ​​​​​കീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം.
  • വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ലാ​​​​​റ്റി​​​​​ൻ/ ആം​​​​​ഗ്ലോ ഇ​​​​​ന്ത്യ​​​​​ൻ, നാ​​​​​ടാ​​​​​ർ, പ​​​​​രി​​​​​വ​​​​​ർ​​​​​ത്തിത ക്രൈ​​​​​സ്ത​​​​​വ സം​​​​​വ​​​​​ര​​​​​ണം ആ​​​​​റു ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​ക്ക​​​​​ണം. ഇ​​​​​ത് യ​​​​​ഥാ​​​​​ക്ര​​​​​മം 3:2:1 എ​​​​​ന്ന അ​​​​​നു​​​​​പാ​​​​​ത​​​​​ത്തി​​​​​ലാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.
  • എ​​​​​സ്‌​​​​​സി, എ​​​​​സ്ടി സം​​​​​വ​​​​​ര​​​​​ണ സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ ആ​​​​​ളി​​​​​ല്ലാ​​​​​തെ വ​​​​​ന്നാ​​​​​ൽ പ​​​​​രി​​​​​വ​​​​​ർ​​​​​ത്തി​​​​​ത ക്രൈ​​​​​സ്ത​​​​​വ​​​​​രെ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണം.
  • എ​​​​​യ്ഡ​​​​​ഡ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ എ​​​​​ല്ലാ ക്രി​​​​​സ്ത്യ​​​​​ൻ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും ക​​​​​മ്യൂ​​​​​ണി​​​​​റ്റി ക്വാ​​​​​ട്ട 20 ശ​​​​​ത​​​​​മാ​​​​​നം അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണം.
  • സ്പെ​​​​​ഷ​​​​​ൻ സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റി​​​​​നും ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കും പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള സൗ​​​​​ക​​​​​ര്യ​​​​​വും ശ​​​​​ന്പ​​​​​ള​​​​​വും അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണം.
  • ര​​​​​ണ്ടു ല​​​​​ക്ഷ​​​​​ത്തി​​​​​ൽ താ​​​​​ഴെ വാ​​​​​ർ​​​​​ഷി​​​​​ക വ​​​​​രു​​​​​മാ​​​​​ന​​​​​മു​​​​​ള്ള മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ മ​​​​​രി​​​​​ച്ചുപോ​​​​​യ​​​​​തോ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​തോ ആ​​​​​യ ക്രി​​​​​സ്ത്യ​​​​​ൻ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കും പി​​​​​താ​​​​​വ് മ​​​​​രി​​​​​ച്ചുപോ​​​​​യ സ്കൂ​​​​​ൾ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളാ​​​​​യ പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കും ക്രൈ​​​​​സ്ത​​​​​വ ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ മ​​​​​ക്ക​​​​​ൾ​​​​​ക്കും സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പ് ന​​​​​ൽ​​​​​കു​​​​​ക.
  • ഓ​​​​​ർ​​​​​ഫ​​​​​നേ​​​​​ജി​​​​​ലെ അ​​​​​ന്തേ​​​​​വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള തു​​​​​ക ക്ഷേ​​​​​മ​​​​​പെ​​​​​ൻ​​​​​ഷ​​​​​നു തു​​​​​ല്യ​​​​​മാ​​​​​ക്കു​​​​​ക.
  • യ​​​​​ത്തീം ​​​​​ഖാ​​​​​ന​​​​​യി​​​​​ലെ പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ൽ കോ​​​​​ഴ​​​​​സി​​​​​നു പ​​​​​ഠി​​​​​ക്കു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു വ​​​​​ർ​​​​​ഷം 10,000 രൂ​​​​​പ സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പ് ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തു പോ​​​​​ലെ ക്രി​​​​​സ്ത്യാ​​​​​നി​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള മ​​​​​ത​​​​​ന്യൂ​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്ന അ​​​​​നാ​​​​​ഥാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കും ന​​​​​ൽ​​​​​കു​​​​​ക.
  • കേ​​​​​ര​​​​​ള മ​​​​​ദ്ര​​​​​സ അ​​​​​ധ്യാ​​​​​പ​​​​​ക ക്ഷേ​​​​​മ​​​​​നി​​​​​ധി​​​​​ക്കു സ​​​​​മാ​​​​​ന​​​​​മാ​​​​​യി സ​​​​​ണ്‍​ഡേ സ്കൂ​​​​​ൾ, വേദ​​​​​പ​​​​​ഠ​​​​​നം, മ​​​​​ത​​​​​ബോ​​​​​ധ​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്ന അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ​​​​​ക്കും ക്ഷേ​​​​​മ​​​​​നി​​​​​ധി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ക.
  • പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ജ​​​​​ൻ​​​​​വി​​​​​കാ​​​​​സ് കാ​​​​​ര്യ​​​​​ക്രം പ​​​​​ദ്ധ​​​​​തി പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള ജി​​​​​ല്ലാ സ​​​​​മി​​​​​തി​​​​​ക​​​​​ളി​​​​​ൽ ജ​​​​​ന​​​​​സം​​​​​ഖ്യാ​​​​​നു​​​​​പാ​​​​​തി​​​​​ക​​​​​മാ​​​​​യി പ്രാ​​​​​തി​​​​​നി​​​​​ധ്യം ന​​​​​ൽ​​​​​കു​​​​​ക.
  • ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക​​​​​മ്മീ​​​​​ഷ​​​​​ൻ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ഒ​​​​​രു സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ൽനി​​​​​ന്നാ​​​​​കു​​​​​ന്പോ​​​​​ൾ അം​​​​​ഗം മ​​​​​റ്റേ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ൽനി​​​​​ന്നാ​​​​​ക​​​​​ണം.
  • കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ക്രി​​​​​സ്ത്യ​​​​​ൻ മൈ​​​​​നോ​​​​​രി​​​​​റ്റീ​​​​​സ് ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ഫി​​​​​നാ​​​​​ൻ​​​​​സ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് കു​​​​​റ​​​​​ഞ്ഞ പ​​​​​ലി​​​​​ശനി​​​​​ര​​​​​ക്കി​​​​​ൽ കൃ​​​​​ഷി​​​​​ക്കും ബി​​​​​സി​​​​​ന​​​​​സ് സം​​​​​രം​​​​​ഭ​​​​​ങ്ങ​​​​​ൾക്കും വാ​​​​​യ്പ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ക.
  • ഓ​​​​​ർ​​​​​ഫ​​​​​നേ​​​​​ജ് ക​​​​​ണ്‍​ട്രോ​​​​​ൾ ബോ​​​​​ർ​​​​​ഡ് അ​​​​​ധ്യ​​​​​ക്ഷ​​​​​രാ​​​​​യി റൊ​​​​​ട്ടേ​​​​​ഷ​​​​​ൻ ക്ര​​​​​മ​​​​​ത്തി​​​​​ൽ ക്രൈ​​​​​സ്ത​​​​​വ​​​​​രെ​​​​​യും നി​​​​​യ​​​​​മി​​​​​ക്കു​​​​​ക.
  • ആ​​​​​രാ​​​​​ധ​​​​​നാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള വെ​​​​​ള്ളം, വൈ​​​​​ദ്യു​​​​​തി എ​​​​​ന്നി​​​​​വ​​​​​യ്ക്ക് കൊ​​​​​മേ​​​​​ഴ്സ്യ​​​​​ൽ താ​​​​​രി​​​​​ഫ് മാ​​​​​റ്റി ഡൊ​​​​​മ​​​​​സ്റ്റി​​​​​ക് നി​​​​​ര​​​​​ക്ക് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക.
  • കേ​​​​​ര​​​​​ള മാ​​​​​ര്യേ​​​​​ജ് ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ബി​​​​​ൽ 2020 ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്ക​​​​​രു​​​​​ത്.
  • ക​​​​​ന്യാ​​​​​സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കു വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യി റേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡ് ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ൾ നീ​​​​​ക്കു​​​​​ക.
  • പൊ​​​​​തു വാ​​​​​ർ​​​​​ധ​​​​​ക്യ​​​​​കാ​​​​​ല മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ച് അ​​​​​ർ​​​​​ഹ​​​​​രാ​​​​​ണെ​​​​​ങ്കി​​​​​ൽ നി​​​​​ശ്ചി​​​​​ത പ്രാ​​​​​യ​​​​​മു​​​​​ള്ള എ​​​​​ല്ലാ ക്രൈ​​​​​സ്ത​​​​​വ സ​​​​​ന്യ​​​​​സ്ത​​​​​ർ​​​​​ക്കും വാ​​​​​ർ​​​​​ധ​​​​​ക്യ​​​​​കാ​​​​​ല പെ​​​​​ൻ​​​​​ഷ​​​​​ൻ ന​​​​​ൽ​​​​​കു​​​​​ക.
  • വി​​​​​ധ​​​​​വ​​​​​ക​​​​​ളു​​​​​ടെ​​​​​യും പെ​​​​​ണ്‍​മ​​​​​ക്ക​​​​​ളു​​​​​ടെ​​​​​യും വി​​​​​വാ​​​​​ഹാ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന് പ​​​​​ലി​​​​​ശ​​​​​ര​​​​​ഹി​​​​​ത വാ​​​​​യ്പ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ക.
  • പു​​​​​തി​​​​​യ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ പ​​​​​ണി​​​​​യാ​​​​​ൻ ക​​​​​ഴി​​​​​വി​​​​​ല്ലാ​​​​​ത്ത, അ​​​​​ര​​​​​നൂ​​​​​റ്റാ​​​​​ണ്ടി​​​​​ല​​​​​ധി​​​​​കം പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള പ​​​​​ള്ളി​​​​​ക​​​​​ളു​​​​​ടെ ജീ​​​​​ർ​​​​​ണോ​​​​​ദ്ധാ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ഫ​​​​​ണ്ട് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ക.
  • സെ​​​​​മി​​​​​ത്തേ​​​​​രി നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നു​​​​​ള്ള ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ൾ നീ​​​​​ക്ക​​​​​ണം. നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള സെ​​​​​മി​​​​​ത്തേ​​​​​രി​​​​​ക​​​​​ളി​​​​​ൽ മൃ​​​​​ത​​​​​ദേ​​​​​ഹം സം​​​​​സ്ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തു ത​​​​​ട​​​​​സ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളി​​​​​ൽ പോ​​​​​ലീ​​​​​സ് സം​​​​​ര​​​​​ക്ഷ​​​​​ണം ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണം.
  • ക്രൈ​​​​​സ്ത​​​​​വ ച​​​​​രി​​​​​ത്രം, സാ​​​​​ഹി​​​​​ത്യം, ക​​​​​ല​​​​​ക​​​​​ൾ, സു​​​​​റി​​​​​യാ​​​​​നി-​​​​​ല​​​​​ത്തീ​​​​​ൻ ഭാ​​​​​ഷ​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ ഗ​​​​​വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ആ​​​​​വി​​​​​ഷ്ക​​​​​രി​​​​​ക്കു​​​​​ക.
  • ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര ബി​​​​​രു​​​​​ദ​​​​​ങ്ങ​​​​​ൾ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ലാ ബി​​​​​രു​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കു തു​​​​​ല്യ​​​​​മാ​​​​​യി അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ക.
  • ബൈ​​​​​ബി​​​​​ൾ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ പി​​​​​എ​​​​​ച്ച്ഡി​​​​​ക്ക് സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മൊ​​​​​രു​​​​​ക്കു​​​​​ക.
  • കാ​​​​​ലി​​​​​ക്ക​​​​​റ്റ് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ലേ​​​​​തു പോ​​​​​ലെ ക്രി​​​​​സ്ത്യ​​​​​ൻ ചെ​​​​​യ​​​​​റു​​​​​ക​​​​​ൾ മ​​​​​റ്റു സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ലും സ്ഥാ​​​​​പി​​​​​ക്കു​​​​​ക.
  • കൊ​​​​​ച്ചി​​​​​യി​​​​​ലും തൃ​​​​​ശൂ​​​​​രി​​​​​ലും ക്രി​​​​​സ്ത്യ​​​​​ൻ പൈതൃ​​​​​ക കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക.
  • പു​​​​​രാ​​​​​ത​​​​​ന ക്രി​​​​​സ്ത്യ​​​​​ൻ ദേ​​​​​വാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ൾ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ആ​​​​​വി​​​​​ഷ്ക​​​​​രി​​​​​ക്കു​​​​​ക.
  • ഇ​​​​​ഡ​​​​​ബ്ല്യു​​​​​എ​​​​​സ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ൻ ജി​​​​​ല്ലാ ത​​​​​ല​​​​​ത്തി​​​​​ൽ ഓ​​​​​ദ്യോ​​​​​ഗി​​​​​ക സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​നു രൂ​​​​​പം ന​​​​​ൽ​​​​​കു​​​​​ക.
  • സ​​​​​മു​​​​​ദാ​​​​​യ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കു ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​ർ ന​​​​​ൽ​​​​​കു​​​​​ന്ന രേ​​​​​ഖ​​​​​ക​​​​​ൾ ആ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​മാ​​​​​യി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ക.
  • ക്ലാ​​​​​സ് 1, 2 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ ല​​​​​ത്തീ​​​​​ൻ, ദ​​​​​ളി​​​​​ത് ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​മു​​​​​ദാ​​​​​യ പ്രാ​​​​​തി​​​​​നി​​​​​ധ്യം ക​​​​​ണ​​​​​ക്കാ​​​​​ക്കി ന​​​​​ഷ്ട​​​​​മാ​​​​​യ അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ പു​​​​​നഃസ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സ്പെ​​​​​ഷ​​​​​ൽ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് ന​​​​​ട​​​​​ത്തു​​​​​ക.
  • ല​​​​​ത്തീ​​​​​ൻ ക​​​​​ത്തോ​​​​​ലി​​​​​ക്ക​​​​​ർ​​​​​ക്ക് 12-ാം ക്ലാ​​​​​സ് വ​​​​​രെ​​​​​യു​​​​​ള്ള എ​​​​​ല്ലാ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളും ബി​​​​​രു​​​​​ദത​​​​​ലം വ​​​​​രെ​​​​​യാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ക.
  • പ​​​​​രി​​​​​വ​​​​​ർ​​​​​ത്തി​​​​​ത ക്രൈ​​​​​സ്ത​​​​​വ​​​​​ർ​​​​​ക്കുവേ​​​​​ണ്ടി ക​​​​​മ്മീ​​​​​ഷ​​​​​നെ നി​​​​​ശ്ച​​​​​യി​​​​​ച്ചു സം​​​​​വ​​​​​ര​​​​​ണം ന​​​​​ൽ​​​​​കു​​​​​ക. പ​​​​​രി​​​​​വ​​​​​ർ​​​​​ത്തി​​​​​ത ക്രൈ​​​​​സ്ത​​​​​വ​​​​​രു​​​​​ടെ ക​​​​​ണ​​​​​ക്കെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ത്തു​​​​​ക.
  • ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ദ്ധ​​​​​തിവി​​​​​ഹി​​​​​ത​​​​​ത്തി​​​​​ൽ നാ​​​​​ടാ​​​​​ർ, ദ​​​​​ളി​​​​​ത് ക്രൈ​​​​​സ്ത​​​​​വ​​​​​രു​​​​​ടെ ക്ഷേ​​​​​മ​​​​​ത്തി​​​​​ന് നി​​​​​ശ്ചി​​​​​ത ശ​​​​​ത​​​​​മാ​​​​​നം നീ​​​​​ക്കി വ​​​​​യ്ക്കു​​​​​ക.

Kerala

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടിന് ​എതി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും: വി​എ​ച്ച്പി

കൊ​​​​​ച്ചി: ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ന്‍ റി​​​​​പ്പോ​​​​​ര്‍​ട്ട് ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​നു​​​​​ള​​​​​ള സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​നെ​​​​​തി​​​​​രേ വി​​​​​ശ്വ​​​​​ഹി​​​​​ന്ദു പ​​​​​രി​​​​​ഷ​​​​​ത്ത് (വി​​​​​എ​​​​​ച്ച്പി) രം​​​​ഗ​​​​ത്ത്. സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ നി​​​​​യ​​​​​മ​​​​ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് വി​​​​എ​​​​ച്ച്പി സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ല്‍ ബ​​​​​ജ​​​​​റം​​​​​ഗ് ലാ​​​​​ല്‍ ബാ​​​​​ഗ്ര കൊ​​​​​ച്ചി​​​​​യി​​​​​ൽ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു.

രാ​​​​​ഷ്‌​​​​ട്രീ​​​​​യ​​​​താ​​​​​ത്പ​​​​​ര്യ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല്‍ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​വി​​​​​രു​​​​​ദ്ധ​​​​​വും ക്രൈ​​​​​സ്ത​​​​​വ പ്രീ​​​​​ണ​​​​​ന​​​​​പ​​​​​ര​​​​​വു​​​​​മാ​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ളാ​​​​​ണു ക​​​​​മ്മീ​​​​​ഷ​​​​​ന്‍ റി​​​​​പ്പോ​​​​​ര്‍​ട്ടി​​​​​ലു​​​​​ള്ള​​​​​ത്. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് അ​​​​​ടു​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ന്‍ റി​​​​​പ്പോ​​​​​ര്‍​ട്ട് സം​​​​​സ്ഥാ​​​​​ന ​​​​സ​​​​​ര്‍​ക്കാ​​​​​ര്‍ അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് വോ​​​​​ട്ടുബാ​​​​​ങ്ക് ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​ണ്. ഇ​​​​​തി​​​​​നെ നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യി വി​​​​​ശ്വ​​​​​ഹി​​​​​ന്ദു പ​​​​​രി​​​​​ഷ​​​​​ത്ത് നേ​​​​​രി​​​​​ടും.

ല​​​​​ത്തീ​​​​​ന്‍ ക​​​​​ത്തോ​​​​​ലി​​​​​ക്ക ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രു​​​​​ടെ ശി​​​​​പാ​​​​​ര്‍​ശ​​​​​യ​​​​​നു​​​​​സ​​​​​രി​​​​​ച്ച് ജാ​​​​​തി സ​​​​​ര്‍​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ന​​​​​ല്‍​കാ​​​​​ന്‍ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത് വ​​​​​ലി​​​​​യ​​​​തോ​​​​​തി​​​​​ല്‍ മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ത്തി​​​​​നു വ​​​​​ഴി​​​​​തെ​​​​​ളി​​​​​ക്കു​​​​​മെ​​​​​ന്നും ബ​​​​​ജ​​​​​റം​​​​​ഗ് ലാ​​​​​ല്‍ ബാ​​​​​ഗ്ര ആ​​​​​രോ​​​​​പി​​​​​ച്ചു.

District News

ജെ.ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യും പ്ര​സി​ദ്ധീ​ക​രി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

വ​ട​ക്ക​ഞ്ചേ​രി: ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യും പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ​ന്ത​ലാം​പാ​ടം യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​അ​ഡ്വ. റെ​ജി പെ​രു​മ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​സ​ൺ മേ​ച്ചേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി തെ​ങ്ങും​പി​ള്ളി, അം​ഗം ജി​ജോ അ​റ​യ്ക്ക​ൽ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി കു​റ്റി​ക്കാ​ട​ൻ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ കൊ​ള്ള​ന്നൂ​ർ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് വ​ട​ക്കേ​ക്ക​ര, ജെ​റോം പ​ഴേ​പ​റ​മ്പി​ൽ, വി.​സി. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം; മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ന് തുടക്കം

മാ​രാ​മ​ൺ: കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​മ​ർ​പ്പി​ച്ച ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ത് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത. 131-ാമ​ത് മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2020-ൽ ​നി​യോ​ഗി​ക്ക​പ്പെ​ട്ട ക​മ്മീ​ഷ​ൻ 2023-ൽ ​ത​ന്നെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടും അ​ത് പു​റ​ത്തു​വി​ടാ​ത്ത​തി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. റി​പ്പോ​ർ​ട്ടി​ലെ ശു​പാ​ർ​ശ​ക​ൾ എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ സ​മൂ​ഹ​ത്തി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ത അ​ധ്യാ​പ​ക​ർ​ക്കാ​യി ക്ഷേ​മ​നി​ധി രൂ​പീ​ക​രി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ എ​ന്താ​ണ് പ​റ​ഞ്ഞ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം.

സ​ഭ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നു​ള്ള ഒ​രു 'പി​ൻ​വാ​തി​ൽ' നീ​ക്ക​മാ​യി ഇ​ത് മാ​റ​രു​തെ​ന്ന് അ​ദ്ദേ​ഹം സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ക​മ്മീ​ഷ​ൻ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ച്ഛാ​ശ​ക്തി കാ​ണി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും ദ​ളി​ത​ർ​ക്കും നേ​രെ വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ആ​കു​ല​ത രേ​ഖ​പ്പെ​ടു​ത്തി. ജ​നാ​ധി​പ​ത്യം ഏ​കാ​ധി​പ​ത്യ​ത്തി​ന് വ​ഴി​മാ​റ​രു​തെ​ന്നും ബ​ഹു​സ്വ​ര​ത സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

അ​തേ​സ​മ​യം, ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ഭൂ​രി​ഭാ​ഗം ശു​പാ​ർ​ശ​ക​ളും സ​ർ​ക്കാ​ർ ഇ​തി​ന​കം ന​ട​പ്പി​ലാ​ക്കി​ക്ക​ഴി​ഞ്ഞു​വെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് കൊ​ച്ചി​യി​ൽ പ്ര​തി​ക​രി​ച്ചു. ന​ട​പ്പി​ലാ​ക്കി​യ കാ​ര്യ​ങ്ങ​ളും ബാ​ക്കി​യു​ള്ള​വ​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​രം​ഭി​ച്ച ക​ൺ​വെ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 15 വ​രെ നീ​ണ്ടു​നി​ൽ​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ വ​ച​ന​പ്ര​ഘോ​ഷ​ക​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ൺ​വെ​ൻ​ഷ​നി​ൽ സം​ബ​ന്ധി​ക്കും.

 

Kerala

ജെ.​ബി.​കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്; യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ജ​സ്റ്റീ​സ് ജെ.​ബി.​കോ​ശി ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച 284 ശി​പാ​ർ​ശ​ക​ളും 45 ഉ​പ ശി​പാ​ർ​ശ​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​ക്കാ​രി​ന്‍റെ 17 വ​കു​പ്പു​ക​ൾ ഈ ​ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കി. 220 ശി​പാ​ർ​ശ​ക​ളി​ലും ഉ​പ​ശി​പാ​ർ​ശ​ക​ളി​ലും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

ഏ​ഴ് ശി​പാ​ർ​ശ​ക​ൾ മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി അ​ത​ത് വ​കു​പ്പു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​ബ്രു​വ​രി ആ​റി​ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രും.

താ​ത്പ​ര്യ​വു​മു​ള്ള ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ സം​ഘ​ട​ന​ക​ൾ​ക്ക് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. നേ​ര​ത്തേ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല​ത​വ​ണ യോ​ഗ​ങ്ങ​ൾ ന​ട​ന്ന കാ​ര്യ​വും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

 

Latest News

Corehub Up